23 April Tuesday

ശബരിമല റോഡുകളുടെ നിര്‍മാണ പുരോഗതി നേരില്‍ കണ്ട് പരിശോധിക്കും; അലസത കാണിക്കുന്നവര്‍ക്കെതിരെ നടപടി: മന്ത്രി മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

തിരുവനന്തപുരം> ശബരിമല റോഡുകളുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ പൊതുമരാമത്ത് വകുപ്പ് നേരത്തെ തന്നെ ആരംഭിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.റോഡുകളുടെ നിര്‍മ്മാണ പുരോഗതി നേരില്‍ കണ്ട് പരിശോധിക്കുമെന്നും ഒക്ടോബര്‍ മൂന്നാംവാരമായ 19, 20 തീയതികളില്‍ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനം നേരില്‍ കാണാന്‍ എത്തുമെന്നും മന്ത്രി പറഞ്ഞു.

 ശബരിമല റോഡുകളുടെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.
അതേസമയം, റോഡുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഫലപ്രദമായി ഇടപെടണമെന്നും സങ്കേതികത്വം പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിവായി നില്‍ക്കരുതെന്നും അങ്ങിനെ അലസത കാണിക്കുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സന്നിധാനത്തെ സത്രത്തിലെ മുറികള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ടെന്നും എരുമേലിയില്‍ റസ്റ്റ് ഹൗസ് പ്രവര്‍ത്തനം ഒക്ടോബര്‍ 19 ന് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top