25 April Thursday

ഒരുങ്ങുന്നു നിളയോര പാത, പുഴയോര ടൂറിസം കേന്ദ്രവും

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

മലപ്പുറം> മലപ്പുറം ജില്ലയിൽ നിളയുടെ ഓരം ചേർന്നുള്ള റോഡും പുഴയോര ടൂറിസം കേന്ദ്രവും ഒരുങ്ങുന്നു. പൊന്നാനി കർമ്മാ റോഡിന്റെയും പുഴയോര വിനോദ സഞ്ചാര കേന്ദ്രത്തിന്റെയും നിർമ്മാണം പുരോ​ഗമിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

ടൂറിസത്തിന് ഏറെ പ്രധാന്യമുള്ള സ്ഥലമായിരുന്നെങ്കിലും ഇവിടെക്കുള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു. മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുൻകൈയെടുത്ത്  റോഡിനും വിനോദ സഞ്ചാര കേന്ദ്രത്തിനുമായി പ്രത്യേക പദ്ധതി കൊണ്ടുവന്നു. പദ്ധതിയുടെ ഭാഗമായി റോഡുപണി ആരംഭിച്ചെങ്കിലും ഇത് മന്ദഗതിയിലായിരുന്നു.

ഈ സർക്കാർ  വന്നത്തിനു ശേഷം പൊന്നാനി എംഎൽഎ പി നന്ദകുമാർ ഈ വിഷയം ശ്രദ്ധയിൽപെടുത്തുകയും 2021 ജൂലൈയിൽ പ്രവൃത്തി നേരിൽ സന്ദർശിക്കുകയും ചെയ്തു. റോഡ് ടാറിങ്  വേഗത്തിലാക്കാനും ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇതോടൊപ്പം നടപ്പിലാക്കാനും നിശ്ചയിച്ചു. പുഴയോട് ചേർന്ന് നിളയോര പാത, നിള മ്യൂസിയത്തോട് ചേർന്ന് പാർക്കിങ് ഗ്രൗണ്ട് തുടങ്ങിയ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.

2021 നവംബറിൽ മലപ്പുറം ജില്ലാ ഇൻഫ്രാസ്ട്രക്ചർ കോർഡിനേഷൻ കമ്മിറ്റിയിൽ വീണ്ടും കർമ്മാ റോഡ് പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി. ടാറിങ് വേഗത്തിൽ നടക്കുന്നുണ്ടായിരുന്നു. ടൂറിസം പദ്ധതിയും വേഗത്തിലാക്കാൻ തീരുമാനിച്ചു. ഇപ്പോൾ പൊന്നാനി കർമ്മാ റോഡ് ടാറിങ് പൂർത്തിയായിട്ടുണ്ട്. പുഴയോര ടൂറിസം പദ്ധതി പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top