25 April Thursday

'ഓര്‍മ'യുടെ രണ്ടാംഘട്ട വിമാനം ജൂലായ് 4 ന് കൊച്ചിയിലേക്ക് പുറപ്പെടും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020

കൊച്ചി> യുഎഇയിലെ പ്രമുഖ സംസ്‌കാരിക കൂട്ടായ്മ ഓര്‍മയുടെ രണ്ടാം ഘട്ട വിമാനം ജൂലായ് നാലിന് പുറപ്പെടും. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ 500 ദിര്‍ഹമാണ് രണ്ടാം ഘട്ടത്തില്‍ ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ തികച്ചും സൗജന്യമായി 183 യാത്രക്കാരെ നാട്ടിലെത്തിച്ചാണ് ഓര്‍മ മാതൃകയായത്. ഇതിനെത്തുടര്‍ന്ന് പല സംഘടനകളും സൗജന്യ ചാര്‍ട്ടേഡ് സര്‍വീസുകള്‍ നടത്താന്‍ തയാറായി മുന്നോട്ടുവന്നതായി ഓര്‍മ ഭാരവാഹികള്‍  പറഞ്ഞു. ആദ്യ വിമാനം പുറപ്പെട്ടപ്പോള്‍ തന്നെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച 'ഓര്‍മ' വന്ദേ ഭാരത് സര്‍വീസുകളുടെ നിരക്കിലായിരിക്കും ടിക്കറ്റ് തുക നിശ്ചയിക്കുക എന്നും അറിയിച്ചിരുന്നു.

 എന്നാല്‍, ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 500 ദിര്‍ഹം നിശ്ചയിക്കാന്‍ കഴിഞ്ഞത് പ്രവാസികളുടെ ഭാഗത്തു നിന്നുള്ള മികച്ച സഹകരണം കൊണ്ടാണെന്നും ഓര്‍മ എന്നും മലയാളി പ്രവാസികള്‍ക്കൊപ്പമാണെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top