09 June Friday

ചിന്നക്കനാലിലും സൂര്യനെല്ലിയിലും ഓറഞ്ച് വസന്തം

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

ചിന്നക്കനാൽ ഭാഗത്തു കായ്ച്ചു നിൽക്കുന്ന ഓറഞ്ച് മരങ്ങൾ

ശാന്തൻപാറ > ഹരിത മലനിരകളിൽ കാഴ്‌ച്ചവിരുന്നൊരുക്കി ഓറഞ്ച്‌ മരങ്ങൾ. തേയിലതോട്ടം മേഖലയായ ചിന്നക്കനാൽ, സൂര്യനെല്ലി ഭാഗത്താണ്‌ അലങ്കാരമായി നിരവധി ഏക്കറുകളിൽ ഓറഞ്ച്‌ മരങ്ങളുള്ളത്‌. വിളവെടുപ്പ്‌  സീസൺ അവസാനിച്ചെങ്കിലും കാഴ്‌ചാകൗതുകമായി മരങ്ങളിൽ അങ്ങിങ്ങ്‌ മഞ്ഞവസന്തം ചൂടി നിൽക്കുന്നു.
 
തോട്ടം മേഖലകളിൽ പണിയെടുക്കുന്നവർക്ക് തണലിനും എച്ച്‌എംഎൽ കമ്പനിക്ക് വരുമാനത്തിനായും നട്ടുപിടിപ്പിച്ചതാണ്. സീസണിൽ വിളഞ്ഞ്‌ പഴുത്ത ഓറഞ്ചുകളുടെ വിൽപ്പന വഴിയോരത്താണ്‌. മൂന്നാർ - തേക്കടി റോഡായതിനാൽ ടൂറിസ്‌റ്റുകൾ വാങ്ങാറുണ്ട്‌. ദേവികുളം പാതയുടെ ഇരുവശങ്ങളിലും തേയിലക്കാടുകൾക്കിടെ വിളയുന്ന ഓറഞ്ച്‌ കാണാൻ സഞ്ചാരികൾ വാഹനങ്ങൾ നിർത്താറുണ്ട്‌. വർഷങ്ങളുടെ പഴക്കം മരങ്ങൾക്കുണ്ട്‌. ഇവിടുത്തെ ഓറഞ്ചിന്‌ വലിപ്പം കുറവാണെങ്കിലും മധുരമുണ്ട്‌. എന്നാൽ തണുപ്പ്‌ കൂടുതലുള്ള പ്രദേശത്ത്‌ മധുരവും ഒപ്പം പുളിയുമുണ്ട്‌. കൂടുതൽ. ആനിയിറങ്ങൽ ചിന്നക്കനാൽ സൂര്യനെല്ലി വരെയാണ് ഏറെയും ഓറഞ്ച് മരങ്ങൾ നിൽക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top