29 March Friday

ഊട്ടിയിൽ 136 -ാമത്‌ കുതിരപ്പന്തയത്തിന് തുടക്കം; ആറ്‌ കോടിയുടെ സമ്മാനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

ഗൂഡല്ലൂർ > നീലഗിരിയിലെ വസന്തോത്സവത്തിന്റെ ഭാഗമായ 136-ാമത്‌ കുതിരപ്പന്തയത്തിന്‌ ശനിയാഴ്‌ച തുടക്കമായി. മദ്രാസ് റേസ് ക്ലബ്ബാണ് നൂറ്റാണ്ട് പിന്നിട്ട മത്സരം നടത്തുന്നത്. എല്ലാവർഷവും തമിഴ് പുതുവർഷമായ ഏപ്രിൽ 14ന്‌ തുടങ്ങലാണ് പതിവ്. കഴിഞ്ഞവർഷത്തെ മഴയാണ് ഈ വർഷം നേരത്തെ തുടങ്ങാൻ കാരണം. പത്തു രൂപയാണ് ടിക്കറ്റ് ചാർജ്.

പന്തയത്തിൽ മത്സരിക്കാൻ ബാംഗ്ലൂർ, ചെന്നൈ, ഡൽഹി, പൂന, ഹൈദരാബാദ്, കൊൽക്കത്ത, മൈസൂർ തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് 580ല്‍ പരം കുതിരകൾ എത്തിയിട്ടുണ്ട്. മത്സരം തുടങ്ങിയാലും കുതിരകൾ എത്തിക്കൊണ്ടിരിക്കും. ഒരു സ്ത്രീ പരിശീലക ഉൾപ്പെടെ 24 പരിശീലകരും 37 ജാക്കികളും എത്തിയിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പ് എത്തിയ കുതിരകൾക്ക്  ഊട്ടിയിൽ ബസ്റ്റാൻഡിനു മുന്നിലുള്ള വിശാലമായ ഗ്രൗണ്ടിൽ  രാവിലെയും വൈകുന്നേരവും പരിശീലനവും ഉണ്ടായിരുന്നു. പന്തയത്തിൽ വിജയിക്കുന്നവർക്കായി ആറ് കോടി 60 ലക്ഷത്തിന്റെ സമ്മാനങ്ങളാണ് കാത്തു നിൽക്കുന്നത്. ശനിയാഴ്‌ച ഉച്ചയോടെ ഊട്ടിയിൽ പെയ്‌ത കനത്ത മഴ മത്സരം കാണാൻ എത്തിയവരിൽ അൽപം ബുദ്ധിമുട്ട് സൃഷ്‌ടിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top