19 April Friday

രേഖകൾക്ക്‌ മറവിയില്ല; ഉമ്മൻചാണ്ടി സർക്കാർ ഹൈസ്‌പീഡ്‌ റെയിലിന്‌ ഡിഎംആർസിക്ക്‌ നൽകിയത്‌ 31 കോടി

വെബ് ഡെസ്‌ക്‌Updated: Friday Feb 4, 2022

കൊച്ചി > കെ റെയിൽ ഡിപിആർ തയ്യാറാക്കാൻ സർക്കാർ കൺസൾട്ടൻസിക്ക്‌ അനാവശ്യമായി പണം നൽകിയെന്ന പ്രതിപക്ഷ ആരോപണം വസ്‌തുതകൾ മറച്ചുവച്ച്‌. യുഡിഎഫ്‌ നേതാക്കൾക്കും ബിജെപി കേന്ദ്രമന്ത്രി വി മുരളീധരനും, ഇ ശ്രീധരനുമെല്ലാം ഇക്കാര്യത്തിൽ ഒരേ നിലപാടാണ്‌. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന യുഡിഎഫ്‌ ഭരണകാലത്ത്‌  ഹൈ സ്‌പീഡ്‌ റെയിൽ, മോണോറെയിൽ, ലൈറ്റ് മെട്രോ പദ്ധതികളുടെ സാധ്യതാ പഠനത്തിനും ഡിപിആർ തയ്യാറാക്കാനുമായി മാത്രം കോടിക്കണക്കിന്‌ രൂപയാണ്‌ ചെലവാക്കിയത്‌. സിൽവർ ലൈൻ പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) തയാറാക്കാൻ സംസ്ഥാന സർക്കാർ ചെലവഴിച്ചത് 22 കോടിയെന്ന കണക്ക്‌ വച്ചാണ്‌ മാധ്യമങ്ങളെ ഉപയോഗിച്ച്‌ യുഡിഎഫ്‌  ബിജെപി സംഘം സർക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നത്‌.

ഡിഎംആർസി വിവരാവകാശ രേഖയ്‌ക്ക്‌ നൽകിയ മറുപടി

ഡിഎംആർസി വിവരാവകാശ രേഖയ്‌ക്ക്‌ നൽകിയ മറുപടി

ഉമ്മൻചാണ്ടിയുടെ കാലത്ത്‌ കടലാസിൽ മാത്രം ഒതുങ്ങിയ തിരുവനന്തപുരം കാസർകോട് ഹൈസ്‌പീഡ്‌ റെയിൽ കോറിഡോറിന്‌ സാധ്യതാ പഠനം (ഫീസിബിലിറ്റി സ്‌റ്റഡി) മാത്രം നടത്തിയതിന്‌ ഡിഎംആർസി കൈപ്പറിയത്‌ 31 കോടി രൂപയാണ്‌. സർക്കാരിൽനിന്ന്‌ പണം കൈപ്പറ്റിയെന്ന്‌ വിവരാവകാശ രേഖയിൽ ഡിഎംആർസി മറുപടി നൽകിയിട്ടുണ്ട്‌.

ഇത്‌ കൂടാതെ കോഴിക്കോട് - തിരുവനന്തപുരം മോണോറെയിൽ പദ്ധതിയുയെ ഡിപിആർ തയ്യാറാക്കാൻ നൽകിയത് - 10.27 കോടി, ലൈറ്റ്‌ മെട്രോയുടെ കൺസൾട്ടൻസിക്ക്‌ 1.30 കോടിയും ഉമ്മൻചാണ്ടി സർക്കാർ നൽകിയിരുന്നതായി ഡിഎംആർസി വ്യക്തമാക്കുന്നു. വസ്‌തുതകൾ ഇതായിരിക്കെ യാതൊരു അടിസ്ഥാനവുമില്ലാതെയാണ്‌ യുഡിഎഫ്‌ അടിസ്ഥാനമില്ലാത്ത ആരോപണവുമായി ഇറങ്ങിയിരിക്കുന്നത്‌. ഇതിൽ അതിവേഗ റെയിൽ പദ്ധതിയുടെ വിശദമായ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിനായി 2011-12 സാമ്പത്തിക വർഷത്തിൽ 50 കോടിയാണ്‌ അനുവദിച്ചത്‌. നിയമസഭയിൽ എം എ ബേബിക്ക്‌ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി നൽകിയ മറുപടി നിയമസഭാ രേഖകളിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top