20 April Saturday

ഓണക്കിറ്റ്‌ വിതരണം 17 മുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

പത്തനംതിട്ട മൈലപ്ര സപ്ലൈകോ ഗോഡൗണിൽ ഓണക്കിറ്റിലേക്കുള്ള സാധനങ്ങൾ ഒരുക്കുന്ന തൊഴിലാളികൾ

തിരുവനന്തപുരം> സംസ്ഥാനത്ത്‌  ഓണക്കിറ്റ്‌ വിതരണം 17ന്‌ ആരംഭിക്കും.  92 ലക്ഷം റേഷൻ കാർഡ്‌ ഉടമകൾക്ക്‌ കിറ്റിന്‌ അർഹതയുണ്ടാകും. തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ്‌  ഉളളത്‌. പായ്‌ക്കിങ്‌ ജോലികൾ വിവിധ കേന്ദ്രങ്ങളിലായി പുരോഗമിക്കുകയാണ്‌.   

കിറ്റിന്‌ പുറമേ മഞ്ഞ കാർഡുകാർക്ക്‌ ഒരുകിലോ പഞ്ചസാര നൽകും. വെള്ള, നീല കാർഡുകാർക്ക്‌ കിലോയ്‌ക്ക്‌ 10.90 രൂപ നിരക്കിൽ പത്ത്‌ കിലോ അരിയും വിതരണം ചെയ്യുന്നുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top