19 April Friday

ഒമിക്രോൺ കർണാടകത്തിൽ; സർവസജ്ജമായി കേരളം

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021


തിരുവനന്തപുരം
കോവിഡ്‌ വകഭേദം ഒമിക്രോൺ കർണാടകത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനം പ്രതിരോധം ശക്തമാക്കി. ആരോഗ്യപ്രവർത്തകർ, തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ്, ജില്ലാ അധികൃതർ എന്നിവർ ഒരുമിച്ച് പ്രവർത്തിക്കുമെന്ന്‌ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. 

ഉയർന്ന റിസ്ക്‌ രാജ്യങ്ങളിൽനിന്ന്‌ വരുന്നവർക്ക് പരിശോധന നിർബന്ധമാണ്. പോസിറ്റീവായാൽ  പ്രത്യേകം തയ്യാറാക്കിയ വാർഡിലേക്ക്‌ മാറ്റും. അല്ലാത്തവർക്ക്‌ ഏഴ്‌ ദിവസം സമ്പർക്കവിലക്കും ഏഴ്‌ ദിവസം സ്വയം നിരീക്ഷണവുമുണ്ട്‌. മറ്റ്‌ രാജ്യങ്ങളിൽനിന്ന്‌ വരുന്നവർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം. പോസിറ്റീവായാൽ ആശുപത്രിയിലേക്ക് മാറണം. വാക്‌സിനാണ്‌ പ്രധാന പ്രതിരോധം. വിമാനത്താവളങ്ങളിൽ ആരോഗ്യപ്രവർത്തകർ യാത്രക്കാർക്ക് എല്ലാ സഹായവും നൽകും.

ഡെൽറ്റ വകഭേദത്തേക്കാൾ വ്യാപനശേഷി ഉള്ളതിനാൽ കൂടുതൽ പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നേക്കും. അതിനുള്ള സാഹചര്യം ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top