25 April Thursday

ഒമിക്രോൺ പ്രതിരോധത്തിന്‌ പ്രത്യേക ക്യാമ്പയിൻ ; ഇന്ന്‌ 
പകൽ മൂന്നിന്‌ 
തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022


തിരുവനന്തപുരം
കോവിഡ് മൂന്നാം തരംഗ തീവ്രതയെ നേരിടാൻ ‘ഒമിക്രോൺ ജാഗ്രതയോടെ പ്രതിരോധം'  എന്നപേരിൽ  പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോർജ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.  കോവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കോവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സർക്കാർ ഏർപ്പെടുത്തിയ വിവിധ പ്രതിരോധ, ചികിത്സാ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകാനാണ് ക്യാമ്പയിൻ.

ഓൺലൈനായാണ്‌ സെഷനുകൾ.  ബുധൻ പകൽ  മൂന്ന്‌ മുതൽ യുട്യൂബിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും  പങ്കെടുക്കാം.  യുട്യൂബ്‌ ലിങ്ക്‌  https://youtube/sFuftBgcneg

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top