കൊച്ചി
വയോജനദിനത്തോടനുബന്ധിച്ച് പ്രായമേറിയ വോട്ടറെ വീട്ടിലെത്തി കലക്ടർ എൻ എസ് കെ ഉമേഷ് ആദരിച്ചു. ചേരാനല്ലൂർ മാതിരപ്പിള്ളിവീട്ടിലെ 101 വയസ്സുള്ള മേരി സെബാസ്റ്റ്യനെയാണ് ആദരിച്ചത്. മക്കളും കൊച്ചുമക്കളുമായി 68 അംഗങ്ങളുള്ള കുടുംബത്തിലെ ഗൃഹനാഥയാണ് ഇവർ. എറണാകുളം നിയോജകമണ്ഡലത്തിലെ ഒമ്പതാംനമ്പർ ബൂത്തിലെ വോട്ടറായ മേരി സെബാസ്റ്റ്യൻ 1952ലെ ആദ്യ തെരഞ്ഞെടുപ്പുമുതൽ വോട്ട് ചെയ്യുന്നുണ്ടെന്ന് കലക്ടർ പറഞ്ഞു.
ചടങ്ങിൽ ഇലക്‌ഷൻ ഡെപ്യൂട്ടി കലക്ടർ എസ് ബിന്ദു, ബെന്നി ഫ്രാൻസിസ്, മജു മനോജ്, കെ കെ ലിനി, മേരി സെബാസ്റ്റ്യന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..