25 April Thursday

പിന്നണി ഗായകനും സംഗീത സംവിധായകനുമായ ശ്രീമൂലനഗരം തിലകൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 13, 2022

കാലടി> പിന്നണി ഗായകനും സഗീത സംവിധായകനുമായ ശ്രീമൂലനഗരം തിലക് നിവാസിൽ തിലകൻ (56) അന്തരിച്ചു. സംസ്‌കാരം നടത്തി. നാല്പത് വർഷത്തോളമായി കേരളത്തിലെ പ്രധാന ഗാനമേളട്രൂപ്പുകളില്‍ ഗായകനായി. കൊച്ചിൻ കലാഭവൻ, മുവാറ്റുപുഴ എയ്ഞ്ചൽ വോയ്സ് എന്നി ഗാനമേള ട്രൂപ്പുകളിലെ പ്രധാന ഗായകനായിരുന്നു.

സലിംബാവ സംവിധാനം ചെയ്ത മോഹിതം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ആദ്യമായി സംഗീത സംവിധാനം നിർവ്വഹിച്ചത്. തുടർന്ന് സീൻ നമ്പർ 001 എന്ന ചിത്രത്തിനും സംഗീത സംവിധാനം നിർവ്വഹിച്ചു. എ ഏർ റഹ്മാൻ, ഇളയരാജ എന്നിവരുടെ ഗാനങ്ങൾക്ക് ട്രാക്ക് പാടിയിട്ടുണ്ട്. തിരുവൈരാണിക്കുളം നട തുറപ്പ് മായി ബന്ധപ്പെട്ട് പത്തോളം ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്.

മധു ബാലകൃഷ്ണൻ, ബിജു നാരായണൻ സുജാത, മിൻമിനി, ദലീമ എന്നി ഗായക ഗായികമാർ തിലകന്റെ സംഗീത സംവിധാനത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നിരവിധി ഭക്തി ഗാനങ്ങൾക്കും സംഗീതം പകർന്നിട്ടുണ്ട്. തിലകന്റെ നിര്യാണത്തിൽ തിരുവൈരാണിക്കുളം അരങ്ങ് കലാസമിതി അനുശോചിച്ചു. ഭാര്യ: ശാന്തി (അധ്യാപിക). അഛൻ: നാരായണ കുട്ടൻ. അമ്മ: സരസ്വതി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top