19 April Friday

കെ ചന്ദ്രൻ പിള്ളയുടെ അമ്മ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

ഏലൂർ> സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും സിഐടിയു അഖിലേന്ത്യാ സെക്രട്ടറിയും ജിസിഡിഎ ചെയർമാനുമായ കെ ചന്ദ്രൻ പിള്ളയുടെ അമ്മ സരസ്വതി അമ്മ (93) അന്തരിച്ചു. ഏലൂർ മഞ്ഞുമ്മൽ സരസ്വതി വിലാസത്തിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം 4.30ന് പാതാളം ശ്‌മശാനത്തിൽ. ഭർത്താവ്: പരേതനായ കേശവപിള്ള.

മറ്റു മക്കൾ: കെ വിക്രമൻ പിള്ള (റിട്ട. പ്രോജക്റ്റ് മാനേജർ, ശക്തിപേപ്പർ മിൽ), പ്രൊഫ. കെ വാസുദേവൻപിള്ള (എൻഎസ്എസ് കോളേജ്, നെന്മാറ,പാലക്കാട്), പാർവതി ബാലസുബ്രഹ്മണ്യൻ (ഡിജിഎം ഫിനാൻസ്, ഫാക്ട്‌). മരുമക്കൾ: പ്രസന്ന, ഷീല, രാജി, ബാലസുബ്രഹ്മണ്യൻ (എ എ മേനോൻ ആൻഡ് അസോസിയേറ്റ്സ്). മൃതദേഹം മഞ്ഞുമ്മൽ സരസ്വതീ വിലാസത്തിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top