09 December Saturday

വൈദ്യുത വാഹനങ്ങൾക്ക്‌ പ്രിയമേറുന്നു

ഫെബിൻ ജോഷിUpdated: Sunday Sep 24, 2023
ആലപ്പുഴ> ഇലക്‌ട്രിക്‌ വാഹന വിപ്ലവത്തിന്‌ ലോകത്തിനൊപ്പം കുതിച്ച്‌ ജില്ലയും. കഴിഞ്ഞ അഞ്ച്‌ വർഷത്തിനിടെ നിരത്തുകളിൽ ഇടം പിടിച്ചത്‌ 6475 ഇലക്‌ട്രിക്‌ വാഹനങ്ങൾ. മോട്ടോർ വാഹനവകുപ്പിന്റെ വാഹൻ സൈറ്റിലെ ശനിയാഴ്‌ച ‌ വരെയുള്ള കണക്ക്‌ പ്രകാരമാണിത്‌. ഇന്ധനവില വർധന കൂടാതെ കെഎസ്‌ഇബിയടക്കം ജില്ലയിൽ ഇലക്‌ട്രിക്‌ വാഹനങ്ങൾ ചാർജുചെയ്യുന്നതിന്‌ സംവിധാനങ്ങൾ വർധിപ്പിച്ചതും സാധാരണക്കാരെ വൈദ്യുത വാഹനങ്ങളിലേക്ക്‌ അടുപ്പിച്ചു. 
 

ജില്ലയിൽ ചാർജിങ്‌ സ്‌റ്റേഷനുകളുടെ കുറവ്‌ ഉപയോക്‌താക്കളെ ഇലക്‌ട്രിക്‌ വാഹനങ്ങളിൽനിന്ന്‌ അകറ്റിയിരുന്നു.  ഇത്‌ പരിഹരിക്കുന്നതിനായി  വിവിധയിടങ്ങളിലായി കെഎസ്‌ഇബി 55 ചാർജിങ്‌ സ്‌റ്റേഷനുകളാണ്‌ സ്ഥാപിച്ചത്‌. വൈദ്യുതി തൂണുകളിൽനിന്ന്‌ നേരിട്ട്‌ ചാർജ്‌ ചെയ്യാവുന്ന ‘പോൾമൗണ്ടഡ്‌’ ചാർജിങ്‌ സ്‌റ്റേഷനുകളാണിവ. 2018ൽ ജില്ലയിൽ ആകെ ഒരു  ഇലക്‌ട്രിക്‌ വാഹനമാണ്‌ രജിസ്‌റ്റർ ചെയ്‌ത്‌. 2023 ഒമ്പത്‌ മാസം പിന്നിടുമ്പോൾ ഇതുവരെ 3518 ഇലക്‌ട്രിക്‌ വാഹനങ്ങൾ രജിസ്‌റ്റർ ചെയ്‌തുകഴിഞ്ഞു. 2022 ൽ 2481 ഇലക്‌ട്രിക്‌ വാഹനങ്ങൾ രജിസ്‌റ്റർ ചെയ്‌തപ്പോൾ 2021ൽ 430ഉം 2020ൽ 33ഉം 2019ൽ 13 ഇലക്‌ട്രിക്‌ വാഹനങ്ങൾ പുറത്തിറങ്ങി.

ഗ്രാഫിൽ മുകളിലേക്ക്‌ വാഹനങ്ങളുടെ എണ്ണം ആയിരത്തിൽ വലത്തേക്ക്‌ വർഷം

ഗ്രാഫിൽ മുകളിലേക്ക്‌ വാഹനങ്ങളുടെ എണ്ണം ആയിരത്തിൽ വലത്തേക്ക്‌ വർഷം

അഞ്ചു വർഷത്തിനിടെ ഏറ്റവും കൂടുതൽ ഇലക്‌ട്രിക്‌ വാഹനം രജിസ്‌റ്റർ ചെയ്‌തത്‌ ആലപ്പുഴ ആർടി ഓഫീസിന്‌ കീഴിലാണ്‌ 2095. പിന്നാലെ ചേർത്തല (2083), കായംകുളം (925), മാവേലിക്കര (686), ചെങ്ങന്നൂർ (413), കുട്ടനാട്‌ (273) എന്നിങ്ങനെ സബ്‌ ആർടി ഓഫീസുകൾ പിന്നാലെ. കഴിഞ്ഞ അഞ്ച്‌ വർഷത്തിൽ ആലപ്പുഴ ആർടി ഓഫീസിനും അഞ്ച്‌ സബ്‌ ആർടി ഓഫീസുകൾക്ക്‌ കീഴിലുമായി 5392 ഇരുചക്രവാഹനങ്ങളും 474 മുച്ചക്രവാഹനങ്ങളും 609 ഫോർവീലർ ഇലക്‌ട്രിക്‌ വാഹനങ്ങളാണ്‌ ജില്ലയിൽ ഓടിത്തുടങ്ങിയത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top