18 September Thursday

മോഡലുകളുടെ മരണം: ഹാർഡ്‌ ഡിസ്‌ക്‌ വലയിൽ കുടുങ്ങി; മീൻപിടിത്തക്കാരൻ കൈവിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021


കൊച്ചി> മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ  ഫോർട്ട്‌ കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ദൃശ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന്‌ കരുതുന്ന ഡിവിആർ ഹാർഡ്‌ ഡിസ്‌ക്‌ മീൻപിടിത്തക്കാരന്റെ വലയിൽ കുടുങ്ങി. പൊലീസ്‌ അന്വേഷിക്കുന്ന ഹാർഡ്‌ ഡിസ്‌ക്കാണ്‌ ഇതെന്ന്‌ തിരിച്ചറിയാനാകാതെ മീൻപിടിത്തക്കാരൻ ഡിസ്‌ക്‌ വീണ്ടും കായലിലേക്ക്‌ എറിഞ്ഞെന്നാണ്‌ ലഭ്യമായ വിവരമെന്ന്‌ അന്വേഷകസംഘം അറിയിച്ചു.

തിങ്കൾ രാവിലെ 10ന്‌ ഇടക്കൊച്ചി കണ്ണങ്കാട്ട്‌ പാലത്തിനുസമീപം കായലിൽ വലയെറിഞ്ഞ മീൻപിടിത്തക്കാരനാണ്‌ ഹാർഡ്‌ ഡിസ്‌ക്‌ ലഭിച്ചത്‌. അഗ്നി രക്ഷാസേനയുടെ സ്‌കൂബാ ഡൈവിങ്‌ ടീം പരിശോധിക്കാനെത്തുംമുമ്പാണ്‌ ഇത്‌. ബുധനാഴ്ച വീണ്ടും  മത്സ്യത്തൊഴിലാളികളെയും ചേർത്ത്‌ പരിശോധന നടത്തും. വല ഉപയോഗിച്ചും സ്ഥലത്ത്‌ പരിശോധന നടത്താനാണ്‌ നീക്കം.

സിസിടിവിയുടെ ഡിവിആർ നശിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്ന്‌ കൊച്ചി സിറ്റി പൊലീസ്‌ കമീഷണർ സി എച്ച്‌ നാഗരാജു. മോഡലുകളുടെ മരണവും ഡിവിആർ നശിപ്പിച്ചതും തമ്മിൽ ബന്ധമുണ്ടോയെന്ന്‌ പരിശോധിക്കുമെന്നും അദ്ദേഹം  പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top