തൃക്കാക്കര> കെഎംഎം. കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സിലെ യൂണിറ്റുകളുടെ നേതൃത്വത്തില്‍ പൂക്കാട്ടുപടി അമ്മവീട്ടിലെ അമ്മമാരോടൊപ്പം എന്‍.എസ്.എസ്. ദിനം ആചരിച്ചു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന എന്‍.എസ്.എസ്. വാരാചരണത്തിന്റെ ഭാഗമായാണ് വൃദ്ധസദനം സന്ദര്‍ശിച്ചത്.
യൂണിറ്റിന്റെ പേരില്‍ ഉണ്ടാക്കിയ കേക്ക് മുറിച്ച് അമ്മമാരോടൊപ്പം വോളണ്ടിയേഴ്സും സന്തോഷം പങ്കിട്ടു. വോളണ്ടിയേഴ്സ് തയ്യാറാക്കിയ പാട്ടും ഡാന്‍സും നിറഞ്ഞ കൈയ്യടിയോടെയാണ് അമ്മമാര്‍ സ്വീകരിച്ചത്. നാടന്‍പാട്ടും ഭക്തിഗാനങ്ങളും പാടി അമ്മമാരും വോളന്റീയേഴ്സിന്റെ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
അഡള്‍റ്റ് ഡയപ്പര്‍, സോപ്പ് തുടങ്ങിയ അവശ്യസാധനങ്ങളും അമ്മമാര്‍ക്ക് വാങ്ങി നല്‍കി. പ്രിന്‍സിപ്പല്‍ പ്രൊഫ. വി.യു. നൂറുദ്ദിന്‍, പ്രോഗ്രാം ഓഫീസര്‍മാരായ ബിജിത് എം. ഭാസ്‌കര്‍, അശ്വതി എസ്, വോളണ്ടിയര്‍ സെക്രട്ടറിമാരായ നമിത എസ്, മിന്നത്ത് ഇ.എസ്, മറ്റു വോളണ്ടിയേഴ്സ് എന്നിവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..