06 December Wednesday

നോർക്കയുടെ ട്രിപ്പിൾ വിൻ ; 107 നഴ്‌സുമാർ ജർമനിയിലെത്തി , തെരഞ്ഞെടുത്തത്‌ 1100 പേരെ

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023


തിരുവനന്തപുരം
കേരളത്തിൽനിന്നുള്ള നഴ്സുമാർക്ക് ജർമനിയിൽ അവസരമൊരുക്കുന്ന നോർക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ പദ്ധതി നാലുഘട്ടം പിന്നിട്ടു. പദ്ധതിവഴി തെരഞ്ഞെടുക്കപ്പെട്ട 107 പേരാണ്‌ ഇതുവരെ ജർമനിയിലെത്തിയത്‌. 27 സ്ഥലങ്ങളിലെ 33 സ്ഥാപനത്തിലാണ് ഇവർ ജോലി ചെയ്യുന്നത്. മൂന്നു ഘട്ടമായി നടന്ന അഭിമുഖങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട 700 പേരുടെ ജർമൻ ഭാഷാ പഠനം പുരോഗമിക്കുകയുമാണ്. നാലാംഘട്ടം അഭിമുഖവും പൂർത്തിയായപ്പോൾ 1100 ഉദ്യോഗാർഥികളെയാണ്‌ തെരഞ്ഞെടുത്തത്‌.

പദ്ധതിവഴി ജർമനിയിലെത്തിയവരുടെ എണ്ണം 100 പിന്നിട്ടതിന്റെ ആഘോഷം ‘100 പ്ലസ്‌’ എന്ന പേരിൽ തിരുവനന്തപുരം മാസ്‌കറ്റ്‌ ഹോട്ടലിൽ സംഘടിപ്പിച്ചു. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വ്യവസ്ഥാപിതവും സുരക്ഷിതവുമായ വിദേശ തൊഴിൽ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയാണ്‌ ലക്ഷ്യമെന്നും വിദേശത്തും നോർക്ക ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top