24 April Wednesday

പ്രവാസി സംഘങ്ങള്‍ക്ക് 3 ലക്ഷം രൂപ സഹായം; നോര്‍ക്ക പദ്ധതി സംരംഭങ്ങള്‍ ആരംഭിക്കാനും വികസിപ്പിക്കാനും

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

തിരുവനന്തപുരം > പ്രവാസി മലയാളികളുടെ സഹകരണസംഘങ്ങൾക്ക് നോർക്ക റൂട്ട്‌സ്‌ മൂന്നു ലക്ഷം രൂപവരെ സഹായം നൽകും. പ്രവാസി പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനാണ്‌ ഒറ്റത്തവണ സഹായം. സംഘം രജിസ്‌റ്റർ ചെയ്‌ത്‌ രണ്ടുവർഷമാകുകയും കുറഞ്ഞത്‌ 50 അംഗങ്ങൾ ഉണ്ടാകുകയും വേണം. എ, ബി ക്ലാസ് അംഗങ്ങൾ പ്രവാസികളോ തിരിച്ചുവന്നവരോ ആകണം. ബൈലോയിൽ സർക്കാർ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ നിർബന്ധമാണ്‌. സംഘത്തിന്റെ മുൻ സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടും ആവശ്യമാണ്‌.

ഉൽപ്പാദന, സേവന, ഐടി, തൊഴിൽസംരംഭങ്ങൾ എന്നിവയിലൂടെ 10 പേർക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാകുന്ന സംരംഭങ്ങൾ ആരംഭിക്കാനും നിലവിലെ സംരംഭങ്ങൾ വികസിപ്പിക്കുന്നതിനും സഹായം കിട്ടും.   സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങൾക്കും അംഗങ്ങൾ ഒറ്റയ്‌ക്കോ കൂട്ടായോ നടത്തുന്ന സംരംഭങ്ങൾക്കും  ലഭിക്കും.

അപേക്ഷാ ഫോറം www.norkaroots.org ൽ ലഭിക്കും.  ഭരണസമിതി തീരുമാനം, പദ്ധതി രേഖ, ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ്, താൽക്കാലിക കടധന പട്ടിക എന്നിവയുടെ പകർപ്പുകൾ സഹിതം ഡിസംബർ പത്തിനകം അപേക്ഷിക്കണം.

വിലാസം: ചീഫ് എക്‌സിക്യൂട്ടീവ്‌ ഓഫീസർ, നോർക്ക- റൂട്ട്സ്, നോർക്ക സെന്റർ, മൂന്നാം നില, തൈക്കാട്, തിരുവനന്തപുരം - 695 014.

കൂടുതൽ വിവരങ്ങൾ: www.norkaroots.org, 18004253939 (ഇന്ത്യയിൽനിന്ന്‌), 00918802012345 (വിദേശത്തുനിന്ന്‌ മിസ്ഡ്കോൾ സേവനം).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top