20 April Saturday

മുല്ലപ്പെരിയാർ ജലനിരപ്പിൽ മാറ്റം വേണ്ടെന്ന്‌ മേൽനോട്ട സമിതി സുപ്രീംകോടതിയിൽ; 139 അടിയായി നിജപ്പെടുത്തണമെന്ന്‌ കേരളം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

ന്യൂഡൽഹി > മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്‌ 139 അടിയായി നിജപ്പെടുത്തണമെന്ന്‌ കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ജലനിരപ്പിൽ മാറ്റം വേണ്ടെന്ന്‌ മേൽനേട്ട സമിതി സുപ്രീംകോടതിയെ അറിയിച്ചു.

അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയാണ്‌ സമിതി തീരുമാനം കോടതിയെ അറിയിച്ചത്‌. കേരളം ശക്തമായ വിയോജിപ്പ്‌ രേഖപ്പെടുത്തിയതായും എസിജി കോടതിയിൽ വ്യക്തമാക്കി.

മേൽനോട്ട സമിതിയുടെ ശുപാർശയിൽ കേരളം നാളെ മറുപടി നൽകും. കേരളത്തിന്റെ മറുപടി ലഭിച്ച ശേഷം കേസ്‌ കോടതി നാളെ വീണ്ടും പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top