09 December Saturday

വന്യജീവി വാരാഘോഷം: നാളെ മുതൽ ഒരാഴ്‌ച വന്യജീവി സങ്കേതങ്ങളിൽ പ്രവേശനം സൗജന്യം

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023

തിരുവനന്തപുരം > വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നാളെ മുതൽ ഒക്ടോബർ 8 വരെ സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പ്രവേശനം സൗജന്യമായിരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ഒക്ടോബർ 2 മുതൽ 8 വരെയാണ് വന്യജീവി വാരാഘോഷം. ദേശീയോദ്യാനങ്ങളിലും ടൈ​ഗർ റിസർവുകളിലും പ്രവേശനം സൗജന്യമാണ്. എന്നാൽ ഇത്തരം കേന്ദ്രങ്ങളിൽ നൽകിവരുന്ന മറ്റു സേവനങ്ങൾക്ക് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഫീസുകൾ   ബാധകമായിരിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.

വാരാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മത്സര പരിപാടികളിൽ വിജയിക്കുന്നവർക്ക് ഒക്ടോബർ 8 മുതൽ ഒരു വർഷക്കാലത്തേയ്ക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട്.

ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രണ്ടിന്  രാവിലെ പത്തിന് തൃശൂർ സുവോളജിക്കൽ പാർക്കിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും. സുവോളജിക്കൽ പാർക്ക് സബ് സ്റ്റേഷൻ ഉദ്ഘാടനം വൈദ്യുതി വകുപ്പു മന്ത്രി കെ കൃഷ്ണൻ കുട്ടിയും തൃശൂർ മൃഗശാലയിൽ നിന്നുള്ള മയിലുകളുടെ കൈമാറ്റം മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ ചിഞ്ചുറാണിയും അന്നു തന്നെ നിർവ്വഹിക്കും.  




 



 
 

 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top