24 April Wednesday

4 ബിൽ സബ്‌ജക്ട്‌ കമ്മിറ്റിക്ക്‌

സ്വന്തം ലേഖകൻUpdated: Thursday Oct 7, 2021


തിരുവനന്തപുരം
കേരള കള്ള് വ്യവസായ വികസന ബോർഡ് ബിൽ അടക്കം നാലു ബിൽ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക്‌ വിട്ടു. 2021ലെ കേരള കയർ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ, കേരള സൂക്ഷ്മ–- ചെറുകിട–- ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ (ഭേദഗതി) ബിൽ,  കേരള ധാതുക്കൾ (അവകാശങ്ങൾ നിക്ഷിപ്‌തമാക്കൽ) ബിൽ എന്നിവയും‌ സബ്ജക്ട് കമ്മിറ്റിക്ക്‌ വിട്ടു.

പരമ്പരാഗത കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാനും വികസിപ്പിക്കാനും തൊഴിലും ക്ഷേമപ്രവർത്തനങ്ങളും  ഉറപ്പാക്കാനുമുള്ള നിർദേശങ്ങളാണ്‌ കള്ള് വ്യവസായ വികസന ബോർഡ് ബില്ലിന്റെ കാതൽ. ഫെബ്രുവരിയിൽ ഇറക്കിയ ഓർഡിനൻസിനു പകരമുള്ള ബിൽ എക്‌സൈസ്‌ മന്ത്രി എം വി ഗോവിന്ദൻ അവതരിപ്പിച്ചു. മറ്റ്‌ മൂന്ന്‌ ബിൽ വ്യവസായമന്ത്രി പി രാജീവ്‌ അവതരിപ്പിച്ചു.

സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാനായി പ്രഖ്യാപിച്ച നടപടിക്ക് പ്രാബല്യം നൽകി ഇറക്കിയ ഓർഡിനൻസിനു പകരമായാണ്‌  സൂക്ഷ്മ–-ചെറുകിട– -ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ബിൽ.

മണ്ണിലെ ധാതുക്കളിന്മേലുള്ള ഉടമസ്ഥാവകാശം സംബന്ധിച്ച് സംസ്ഥാനത്ത് ഏകീകൃത നിയമം നടപ്പാക്കുന്നതിനായി കൊണ്ടുവന്ന ഓർഡിനൻസിനു പകരമുള്ള ബില്ലാണ് കേരള ധാതുക്കൾ (അവകാശങ്ങൾ നിക്ഷിപ്‌തമാക്കൽ) ബിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top