26 April Friday

നിയമസഭാ സമ്മേളനം 
ഇന്നുമുതൽ ; നയപ്രഖ്യാപനത്തോടെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023


തിരുവനന്തപുരം
പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം തിങ്കളാഴ്‌ച ആരംഭിക്കും. രാവിലെ ഒമ്പതിന്‌ ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ്‌ തുടക്കം. സംസ്ഥാന ബജറ്റ് സമ്മേളനത്തിൽ പാസാക്കും. ഇതിനായി മാർച്ച് 30 വരെ 33 ദിവസം സഭ ചേരുമെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിൽ 25, ഫെബ്രുവരി ഒന്ന്‌, രണ്ട്‌ തീയതികളിൽ ചർച്ച നടക്കും. ബജറ്റ്‌  മൂന്നിനാണ്‌. ആറുമുതൽ എട്ടുവരെ ബജറ്റിന്മേൽ പൊതുചർച്ച. 28 മുതൽ മാർച്ച് 22 വരെ 13 ദിവസം ധനാഭ്യർഥന ചർച്ച. രണ്ട് ധനവിനിയോഗബില്ലും പാസാക്കും.

സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ പൂർണ സഹകരണം പ്രതീക്ഷിക്കുന്നതായി  സ്‌പീക്കർ  പറഞ്ഞു. സഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ ഒപ്പിടേണ്ടതാണ്‌. ആ ചുമതല നിർവഹിക്കുമെന്നാണ്‌ പ്രതീക്ഷ. ഇതു സംബന്ധിച്ച് ഗവർണറുമായുള്ള ആശയവിനിമയം സർക്കാരാണ്‌ നടത്തുന്നതെന്നും സ്‌പീക്കർ പറഞ്ഞു. നിയമസഭാ സെക്രട്ടറി എ എം ബഷീറും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top