29 March Friday

പൊതുപ്രവർത്തകർക്ക്‌ 
ജീവിതശുദ്ധി വേണം : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022


തിരുവനന്തപുരം  
പൊതുപ്രവർത്തകർക്കെല്ലാം ജീവിതത്തിൽ ശുദ്ധി പുലർത്താനാകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. താൽക്കാലിക ലാഭത്തിനോ സംതൃപ്‌തിക്കോവേണ്ടി തെറ്റായ കാര്യങ്ങളിലേക്ക്‌ പോകുന്നവർ പിന്നീട്‌ ദുഃഖിക്കേണ്ടിവരും.‘സുപരീക്ഷിത ജീവിതമാണ്‌ ഞങ്ങളുടേത്‌. അത്‌ ഏതെങ്കിലും ചിലർ വന്നവതരിച്ച്‌, എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ ആകെ ഇടിഞ്ഞുപൊളിഞ്ഞ്‌ തകർന്നുപോകുമെന്നൊന്നും തോന്നലില്ല. അതിനാലാണ്‌ ശാന്തമായി നിൽക്കുന്നത്‌. എന്തൊക്കെ കേൾക്കുമ്പോഴും ചിരിച്ചുകൊണ്ട്‌, ഒരു ഉൾക്കിടിലവുമില്ലാതെ ഏത് ‌ആരോപണത്തെയും നേരിടുന്നത്‌. 

ജീവിത ശുദ്ധി പുലർത്തിയാൽ ആരുടെ മുന്നിലും തല കുനിക്കേണ്ടിവരില്ല. അങ്ങനെയുള്ളൊരു ആളോ കൂട്ടമോ ഇക്കാലത്തുണ്ടാകുമോ എന്ന്‌ ചിലർ കരുതും. അങ്ങനെയുള്ളൊരു കാലത്തും ഇത്തരത്തിലൊരു കൂട്ടരുണ്ടെന്നതും തെളിയും’–- മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളെല്ലാം നാടാകെ ഏറ്റെടുക്കുന്നുവെന്നത്‌‌ തെറ്റിധാരണയാണെന്നും അടിയന്തര പ്രമേയ ചർച്ചയ്‌ക്കുള്ള മറുപടിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top