16 April Tuesday

സ്വര്‍ണക്കടത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി; ഉച്ചയ്ക്ക് രണ്ട് മണിക്കൂര്‍ സഭയില്‍ ചര്‍ച്ച

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

തിരുവനന്തപുരം> സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്   നിയമസഭയില്‍  പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതി. ഇന്ന് ഉച്ചയ്ക്ക്  രണ്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. ജനങ്ങള്‍ക്ക് അറിയാന്‍ താല്‍പര്യമുള്ള വിഷയമായതിനാല്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരുമണി മുതലാണ്‌ ചര്‍ച്ച നടക്കുക

സ്വപ്നയുടെ 164 മൊഴി തിരുത്താൻ വിജലൻസ് ഡയറക്ടറും, ഇടനിലക്കാരും ശ്രമിച്ചത് കേസ് അട്ടിമറിക്കാനെന്ന ആശങ്ക സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന ഷാഫി പറമ്പിൽ എം എൽ എ യുടെ അടിയന്തിര പ്രമേയ നോട്ടീസിനാണ്‌ അനുമതി.

സഭ തുടങ്ങിയപ്പോൾ ചോദ്യോത്തര വേളയോട്‌ പ്രതിപക്ഷം സഹകരിച്ചു.  സംസ്ഥാനത്തിന്റെ മൊത്തം കടം 3,32,291 കോടിയായി ഉയർന്നതായി സർക്കാർ നിയമസഭയിൽ അറിയിച്ചു.  2010-11 വർഷത്തെ താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയിലേറെയാണ് കടം വർധിച്ചത്. കോവിഡ് പ്രതിസന്ധിയാണ് കടം ഇത്രയേറെ ഉയരാൻ കാരണമായത്. സാമ്പത്തിക സ്ഥിതിയിൽ ധവളപത്രമിറക്കില്ലെന്നും ബാധ്യതകൾ തുടർന്നുള്ള മുന്നോട്ടു പോക്കിന് തടസ്സമാകില്ലെന്നുമാണ് ധനമന്ത്രിക്ക്‌ വേണ്ടി മന്ത്രി കെ രാധാകൃഷ്ണൻ സഭയിൽ  വിശദീകരിച്ചു. 

ആഭ്യന്തര ഉത്പാദനം വളർച്ച രേഖപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. നികുതി പിരിവ് ഊർജിതമാക്കുമെന്നും അറിയിച്ചു.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top