10 July Thursday

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി: അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ചര്‍ച്ച

വെബ് ഡെസ്‌ക്‌Updated: Wednesday Sep 13, 2023

തിരുവനന്തപുരം> സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി നിയമസഭ ചര്‍ച്ച ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു.പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ച സര്‍ക്കാര്‍, സഭ നിര്‍ത്തിവെച്ച് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വ്യക്തമാക്കി. ഒരു മണി മുതല്‍ മൂന്ന് മണി വരെയാണ് പ്രത്യേക ചര്‍ച്ച.

വിഷത്തില്‍ വിശദമായ ചര്‍ച്ച ആകാമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പ്രതിപക്ഷം വിശദ ചര്‍ച്ച ആഗ്രഹിക്കുന്നതിനാല്‍ സര്‍ക്കാരും തയ്യാറാണെന്ന് മന്ത്രി അറിയിച്ചു.

നിയമസഭയില്‍ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് അടിയന്തര പ്രമേയം ചര്‍ച്ച  ചെയ്യുന്നത്. കഴിഞ്ഞ ദിവസം  സോളാര്‍ കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്തിരുന്നു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top