23 April Tuesday

ദാരിദ്ര്യം തുടച്ചുനീക്കും; നിതി ആയോഗ്‌ റിപ്പോർട്ട് അഭിമാനം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

തിരുവനന്തപുരം > അതീവ ദാരിദ്ര്യ നിർമാർജനത്തിന്‌ ആവിഷ്‌കരിച്ച പുതിയ പദ്ധതികൾ പ്രാവർത്തികമാകുന്നതോടെ കേരളത്തിൽ ദാരിദ്ര്യം തുടച്ചുനീക്കാനാകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

ജനക്ഷേമം ഉറപ്പുവരുത്താനുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനത്തിലാണ്‌ ദാരിദ്ര്യം കുറഞ്ഞ്‌ കേരളം ഒന്നാമതെത്തിയത്. മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുൾപ്പെടെ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും നേട്ടമുണ്ടാക്കാനായത്‌ അഭിമാനകരമാണെന്ന്‌ മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

നിതി ആയോഗ്‌ പട്ടിക പ്രകാരം കേരളത്തിൽ ദാരിദ്ര്യം 0.71 ശതമാനം  മാത്രമാണ്. സുസ്ഥിര വികസനത്തിൽ കേരളം ഒന്നാമതാണ്‌. ദാരിദ്ര്യ നിർമാർജനത്തിലും ഒന്നാമതായത്‌  വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്‌.  ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം, പോഷകാഹാര ലഭ്യത, ശുചിത്വ സൗകര്യങ്ങൾ, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, വൈദ്യുതി, പാർപ്പിടം തുടങ്ങിയവ  അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.

ദാരിദ്ര്യം പൂർണമായും തുടച്ചുനീക്കുകയെന്ന മഹത്തായ ലക്ഷ്യത്തിനായി ഒരുമിച്ചു നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top