15 December Monday

ആശ്വാസം: ഹൈറിസ്‌ക് കോണ്‍ടാക്ടില്‍ 61 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023

 തിരുവനന്തപുരം> നിപ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ  61 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഹൈറിസ്‌ക് കോണ്‍ടാക്ടില്‍ ഉണ്ടായിരുന്നവരുടെ ഫലമാണിത്.

കേന്ദ്രസംഘവുമായി രാവിലെയും വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിപ പ്രതിരോധനത്തിനുള്ള കേരളത്തിന്റെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ചു. കേന്ദ്രത്തില്‍ നിന്നും എത്തിയ ഒരു സംഘം ഇന്ന് മടങ്ങിയേക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top