കോഴിക്കോട് > നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മാർഗനിർദേഷം പുറപ്പെടുവിച്ച് കർണാടകം. അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി. കേരളവുമായി അതിർത്തി പങ്കിടുന്ന ചാമരാജനഗർ, മൈസൂരു, കുടക്, ദക്ഷിണ കന്നഡ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കില്ല.
എന്നാൽ എത്തുന്ന യാത്രക്കാരുടെ താപനില പരിശോധിക്കുന്നുണ്ട്. കർണാടകത്തിലെ സർക്കാർ മെഡിക്കൽ കോളജുകൾ, ജില്ലാ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ഐസലേഷൻ വാർഡുകളും തുറക്കണമെന്ന് നിർദേശമുണ്ട്. നിപാ ബാധിത പ്രദേശങ്ങളിലേക്കുള്ള അനാവശ്യയാത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..