15 December Monday

നിപ ആശങ്കയൊഴിയുന്നു; 23 പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023

കോഴിക്കോട്‌ > ജില്ലയിൽ നിപ ആശങ്ക ഒഴിയുന്നു. തിങ്കളാഴ്‌ച രാത്രി ലഭിച്ച 23 പരിശോധന ഫലങ്ങളും നെഗറ്റീവാണ്. പുതിയ പോസിറ്റീവ് കേസ് ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. വവ്വാലുകളിൽ നിന്നും ശേഖരിച്ച 14 സാമ്പിളുകളും നെഗറ്റീവാണ്. തിങ്കളാഴ്‌ച വൈകീട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിപ കൺട്രോൾ റൂമിലെ പ്രവർത്തനങ്ങൾ സാമൂഹ്യ മാധ്യമത്തിലൂടെ വിശദീകരിച്ചു. മന്ത്രിയോടൊപ്പം കൺട്രോൾ റൂമിലെ വിവിധ ടീമുകളുടെ ലീഡർമാരും പ്രവർത്തനങ്ങൾ പങ്കുവെച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top