കോഴിക്കോട് > നിപാ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ പത്തുദിവസത്തേക്ക് പൊതുപരിപാടികൾ ഒഴിവാക്കിയതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. വെള്ളി രാവിലെ പത്തിന് ജില്ലയിലെ എംപിമാർ, എംഎൽഎമാർ, പ്രശ്‌നബാധിത പഞ്ചായത്തുകളുടെ അധ്യക്ഷർ, അംഗീകൃത രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവരുടെ യോഗം ഓൺലൈനായി ചേരും.
മന്ത്രിമാരായ വീണാ ജോർജും മുഹമ്മദ് റിയാസും പങ്കെടുക്കും. പകൽ 11ന് പ്രശ്‌നബാധിത പഞ്ചായത്തുകളിലെ പ്രതിരോധ പ്രവർത്തനം അവലോകനംചെയ്യും. മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..