10 December Sunday

നിപാ: കർണാടക അതിർത്തി പ്രദേശങ്ങളിൽ താപനില പരിശോധന തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023

പ്രതീകാത്മക ചിത്രം

ബത്തേരി > നിപാ പ്രതിരോധ മാർഗ നിർദേശങ്ങളുമായി കർണാടക കുടുംബ- ആരോഗ്യ ക്ഷേമ ആയുഷ് സേവന കമ്മിഷണറേറ്റ്‌.  കേരളത്തിൽ നിന്ന്‌ എത്തുന്നവരുടെ താപനില പരിശോധന തുടങ്ങി.  അതിർത്തി പങ്കിടുന്ന ചാമരാജനഗർ, മൈസൂരു, കുടക്, ദക്ഷിണ കന്നഡ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം.

നിപാ ബാധിത മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്. ജില്ലാ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്‌.  കേരളത്തിൽനിന്നെത്തുന്നവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും. കേരളത്തിൽ നിന്നുള്ള യാത്രകൾക്ക് നിലവിൽ തടസ്സമില്ല. ചരക്ക് ഗതാഗതവും സുഗമമായി നടക്കുന്നുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top