19 April Friday

നി​ല​മ്പൂ​ർ ​– ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ ട്രെ​യിൻ വൈകിയോട്ടം പതിവായി

സ്വന്തം ലേഖകന്‍Updated: Friday Feb 3, 2023

എന്‍ജിന്‍ തകരാര്‍ കാരണം വ്യാഴാഴ്‌ച രാവിലെ തൂവ്വൂരില്‍ നിര്‍ത്തിയിട്ട നിലമ്പൂര്‍–-ഷൊര്‍ണൂര്‍ പാസഞ്ചര്‍

നി​ല​മ്പൂ​ർ > സംസ്ഥാനത്തെ ആദ്യ റെയിൽവേ ഹരിത ഇടനാഴിയായ (​ഗ്രീൻ കോറിഡോർ) നി​ല​മ്പൂ​ർ ​– ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ ട്രെ​യി​നു​ക​ളു​ടെ എ​ൻ​ജിൻ ത​ക​രാറിൽ സര്‍വീസുകള്‍ താറുമാറാകുന്നു. വ്യാഴം രാവിലെ ഏഴിന് നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് പുറപ്പെട്ട പാസഞ്ചർ എൻജിൻ തകരാറുമൂലം 15 മിനിറ്റ്‌ തൂവ്വൂരിൽ നിർത്തിയിട്ടു.  തകരാർ പരിഹരിച്ചാണ് സർവീസ് പുനരാരംഭിച്ചത്. ഈ ആഴ്‌ച രണ്ടാംതവണയാണ് എൻജിൻ തകരാറില്‍ സർവീസ്‌  വൈകുന്നത്.
 
കഴിഞ്ഞ ചൊ​വ്വാ​ഴ്‌ച  2.05ന് ​ഷൊ​ർ​ണൂ​രി​ൽ​നി​ന്ന്  പു​റ​പ്പെ​ട്ട ട്രെയിന്‍ പ​ട്ടി​ക്കാ​ട്‌ എ​ൻ​ജി​ൻ ത​ക​രാ​ർമൂ​ലം ര​ണ്ട് മ​ണി​ക്കൂ​ര്‍ നി​ർ​ത്തി​. നി​ല​മ്പൂ​രി​ൽ​നി​ന്ന് കോ​ട്ട​യ​ത്തേ​ക്കു​ള്ള എ​ക്‌സ്പ്ര​സി​ന്റെ എ​ൻ​ജി​ൻ ഉ​പ​യോ​ഗി​ച്ച് 4.40നാ​ണ് ​ട്രെ​യി​ൻ നി​ല​മ്പൂ​രി​ലെ​ത്തി​ച്ച​ത്. കോ​ട്ട​യം വ​ണ്ടി എ​ൻ​ജി​ൻ ഇ​ല്ലാ​തെ വാ​ണി​യ​മ്പ​ല​ത്ത് നി​ർ​ത്തി​യി​ട്ട​തി​നാ​ൽ അ​തി​ലെ യാ​ത്ര​ക്കാ​രും മ​ണി​ക്കൂ​റു​ക​ൾ പെരുവഴിയിലായി. ഷൊ​ർ​ണൂ​രി​ൽനി​ന്ന് എ​ൻ​ജി​ൻ എ​ത്തി​ച്ച് വൈ​കിട്ട് 5.45നാണ്‌ ​വാ​ണി​യ​മ്പ​ല​ത്തു​നി​ന്ന് കോ​ട്ട​യം ട്രെ​യി​ൻ പോയത്. പാ​ത​യി​ലെ മ​റ്റ്‌ നാ​ല്‌ ട്രെയിനുക​ളും മ​ണി​ക്കൂ​റു​ക​ൾ വൈ​കി. പാ​ല​ക്കാ​ട്‌ ​​ട്രെ​യി​ൻ നി​ല​മ്പൂ​രി​ൽനി​ന്ന് പു​റ​പ്പെ​ട്ടു​വെ​ങ്കിലും ക്രോ​സി​ങ് സ്റ്റേ​ഷ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ വാ​ണി​യ​മ്പ​ലം സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ടേ​ണ്ടി ​വ​ന്നു.
 
കൂടുതല്‍ ക്രോസിങ് സ്റ്റേഷനുകള്‍ വേണം
 
67 കി​ലോ​മീ​റ്റ​ർ പാ​ത​യി​ൽ അ​ങ്ങാ​ടി​പ്പു​റ​ത്തും വാ​ണി​യ​മ്പ​ല​ത്തും മാ​ത്ര​മാ​ണ് ക്രോ​സി​ങ് സ്റ്റേ​ഷ​നു​ക​ൾ (രണ്ട് ട്രെയിനുകള്‍ക്ക് ഒരേസമയം കടന്നുപോകാനുള്ള പാത) ഉ​ള്ള​ത്. ഷൊ​ർ​ണൂ​രി​നും അ​ങ്ങാ​ടി​പ്പു​റ​ത്തി​നു​മി​ട​യി​ൽ വ​ല്ല​പ്പു​ഴ​യി​ലോ കു​ലു​ക്ക​ല്ലൂ​രി​ലോ ക്രോ​സി​ങ് സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്ക​ണമെന്ന്‌ ആവശ്യം ശക്തം. നി​ല​മ്പൂ​രി​നും അ​ങ്ങാ​ടി​പ്പു​റ​ത്തി​നും ഇ​ട​യി​ൽ തു​വ്വൂ​രോ മേ​ലാ​റ്റൂ​രോ ക്രോ​സി​ങ് സ്റ്റേ​ഷ​ൻ വേ​ണമെന്നും യാത്രക്കാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top