നിലമ്പൂർ> പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് കൊലപാതകക്കേസിൽ ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ ബന്ധുവടക്കം അഞ്ചുപേര്‍ക്കായാണു തെരച്ചില്‍ തുടരുന്നത്.
ഷൈബിൻ അഷറഫിന്റെ എല്ലാ ക്രൂരകൃത്യങ്ങൾക്കും സ്വദേശത്തും വിദേശത്തും സഹായികളായി നിന്ന നിലമ്പൂർ സ്വദേശികളായ കൈപ്പഞ്ചേരി ഫാസിൽ (31), കുന്നേക്കാടൻ ഷമീം എന്ന പൊരി ഷമീം (32), പൂളക്കുളങ്ങര ഷബീബ് റഹ്മാൻ (30), കൂത്രാടൻ മുഹമ്മത് അജ്മൽ (30), ചീര ഷഫീക്ക് (28) എന്നിവർക്കായാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
അതേസമയം മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ് നിഷാദ് ഷിഹാബുദ്ദീന്‍ എന്നിവരെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചു. നാളെ കസ്റ്റഡയില്‍ ലഭിച്ചാല്‍ നിലമ്പൂരിലെ ഇരുനില വീട്ടില്‍ ഉള്‍പ്പെടെയെത്തിച്ച് തെളിവെടുപ്പ് നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..