27 April Saturday

നിലമ്പൂർ ഉൾവനത്തിൽ മഴ; കുറുവൻപുഴയിൽ മലവെള്ളപ്പാച്ചിൽ

സ്വന്തം ലേഖകൻUpdated: Wednesday Mar 29, 2023

കോഴിപ്പാറ കുറുവൻ പുഴയിൽ ബുധനാഴ്‌ചയുണ്ടായ വേനൽമഴ

നിലമ്പൂർ > വേനൽമഴക്കിടെ കോഴിപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിൽ മലവെള്ളപാച്ചിൽ.  ബുധനാഴ്ച പകൽ 12ഓടെയാണ്‌ കക്കാടംപൊയിൽ കോഴിപ്പാറ കുറുവൻപുഴയിൽ മലവെള്ളപാച്ചിലുണ്ടായത്. വറ്റിവരണ്ട പാറക്കെട്ടുകൾക്കിടയിലൂടെ പൊടുന്നനെ മലവെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. വൈകിട്ടും ഒഴുക്ക്‌ നിലച്ചില്ല. പന്തീരായിരം ഉൾവനത്തിലെ മഴയാണ് മലവെള്ളപാച്ചിലിന് ഇടയാക്കിയതെന്ന്‌ വനംവകുപ്പ് അധികൃതർ പറഞ്ഞു.

വരണ്ടുകിടക്കുന്നതിനാൽ കോഴിപ്പാറയിൽ സഞ്ചാരികൾ എത്താറില്ല. മലവെള്ളപാച്ചിലറിഞ്ഞ് വനംവകുപ്പ് പ്രദേശത്ത് ജാഗ്രത നിർദേശം നൽകി. വരുംദിവസങ്ങളിലും മലവെള്ളപാച്ചിലിന്‌ സാധ്യതയുള്ളതിനാൽ വനംവാച്ചർമാരോട് മുൻകരുതലെടുക്കാൻ നിർദേശം നൽകി. വൈകിട്ട്‌ അഞ്ചോടെ കക്കാടംപൊയിൽ ഉൾപ്പെടെ പ്രദേശങ്ങളിൽ കനത്തമഴയും കാറ്റുമുണ്ടായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top