ഉദുമ> കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ നൈജീരിയൻ യുവതി ബംഗളൂരുവിൽ പൊലീസ് പിടിയിൽ. നൈജീരിയ ലോഗോസിലെ ഹഫ്‌സ റിഹാനത്ത് ഉസ്‌മാൻ എന്ന ബ്ലെസിങ് ജോയി (22)യെയാണ്  ബേക്കൽ ഡിവൈഎസ്‌പി സി കെ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള  സംഘം അറസ്‌റ്റുചെയ്‌തത്. 
കഴിഞ്ഞ ഏപ്രിൽ 21ന് കാറിൽ കടത്താൻ ശ്രമിച്ച, ലക്ഷങ്ങളുടെ വിലവരുന്ന 153 ഗ്രാം എംഡിഎംഎയുമായി ചട്ടഞ്ചാൽ  പുത്തരിടുക്കത്തെ എം എ അബൂബക്കർ (37), ഭാര്യ എം എ ആമിന അസ്ര (23),  ബംഗളൂരു ഹെന്നൂർ കല്യാൺ നഗറിലെ എ കെ വാസിം (32), ബംഗളൂരു ഹാർമാവിലെ പി എസ് സൂരജ് (31) എന്നിവരെ ബേക്കൽ പൊലീസ് അറസ്‌റ്റുചെയ്‌തിരുന്നു. ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ് എംഡിഎംഎ തങ്ങൾക്ക് ലഭിച്ചത് ബംഗളൂരുവിൽനിന്നാണെന്ന് പറഞ്ഞത്. 
ചൊവ്വ രാത്രി ഒമ്പതരയോടെ ബംഗളൂരിലെ വീടിനു സമീപത്തുവച്ചാണ് യുവതി പിടിയിലായത്. വിദ്യാർഥിവിസയിലാണ് യുവതി ബംഗളൂരുവിലെത്തിയത്.  അറസ്‌റ്റ് നൈജീരിയൻ എംബസിയിൽ അറിയിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി അഡീഷണൽ എസ്‌പി പി കെ രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. അന്വേഷണസംഘത്തിൽ  പി കെ പ്രദീപ്, കെ എം ജോൺ, സുധീർബാബു, ശ്രീജിത്ത്, സീമ, ദീപക്, നികേഷ്, ഹരീഷ്, സരീഷ്, രേഷ്‌മ പടോളി എന്നിവരുമുണ്ടായി. 
 
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..