20 April Saturday

കശ്‌മീര്‍ റിക്രൂട്ട്മെന്റ് കേസ്: തടിയന്റവിട നസീറിന്റെ കൂട്ടാളി എന്‍ഐഎ കസ്റ്റഡിയില്‍

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022

കണ്ണൂര്‍> കശ്മീര്‍ റിക്രൂട്ട്മെന്റ് കേസ് പ്രതിയും തടിയന്റവിട നസീറിന്റെ കൂട്ടാളിയുമായ ഫിറോസ് ഇടപ്പള്ളിയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. കോട്ടൂരിലെ വീട്ടില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. കശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലെ പ്രതികളുടെ ശിക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി ശരിവച്ചിരുന്നു. തടിയന്റവിട നസീറടക്കം പത്തു പ്രതികളുടെ ശിക്ഷയാണ് ശരിവച്ചത്. എന്‍ഐഎ കോടതി വിധിക്കെതിരെ പ്രതികളും എന്‍ഐഎയും നല്‍കിയ അപ്പീലിലായിരുന്നു ഹൈക്കോടതി വിധി.

   അപ്പീല്‍ ജാമ്യത്തിലിറങ്ങിയ ഫിറോസ് വിധി വന്നിട്ടും കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് എന്‍ഐഎ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കണ്ണൂരില്‍ ഒളിച്ചുതാമസിക്കുന്നതായി വ്യക്തമായത്. കോട്ടൂരിലെ ഭാര്യാസഹോദരിയുടെ വീട്ടില്‍നിന്നാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ എടക്കാട് പൊലീസിന്റെ സഹായത്തോടെയാണ് എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്. നടപടിക്രമം  പൂര്‍ത്തിയാക്കി ഫിറോസിനെ കൊച്ചിയിലേക്ക് കൊണ്ടുപോയി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top