10 July Thursday

പന്തീരങ്കാവ് കേസ്: വിചാരണ കോടതിയിലെ അന്തിമ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ എന്‍ഐഎക്ക് ഹൈക്കോടതി നിര്‍ദേശം

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020

കൊച്ചി> പന്തീരങ്കാവ് യുഎപിഎ കേസില്‍ വിചാരണ കോടതിയിലെ അന്തിമ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി എന്‍ഐഎക്ക് നിര്‍ദേശം നല്‍കി.പ്രതികളായ അലന്‍ ശുഹൈബിനും താഹ ഫസലിനും ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവിനെതിരെ എന്‍ഐഎ സമര്‍പ്പിച്ച അപ്പീലാണ് ജസ്റ്റീസുമാരായ എ.ഹരിപ്രസാദും കെ.ഹരി പാലും അടങ്ങുന്ന  ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദേശം.
 
തീവ്രവാദ പ്രവര്‍ത്തന ബന്ധം വ്യക്തമാക്കുന്ന രേഖകള്‍ ഉണ്ടന്ന് പ്രഥമദൃഷ്ട്യാ അംഗീകരിച്ചിട്ടും തെറ്റായ വിലയിരുത്തലില്‍ ജാമ്യം അനുവദിച്ചെന്നായിരുന്നു എന്‍ഐഎയുടെ വാദം.കേസ് കോടതി അടുത്തയാഴ്ച പരിഗണിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top