26 April Friday

എന്‍ജിഒ യൂണിയന്‍ ജില്ലാ വജ്രജൂബിലി സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

കേരള എന്‍ജിഒ യൂണിയന്‍ ജില്ലാ വജ്രജൂബിലി സമ്മേളനം സംസ്ഥാന യുവജനക്ഷേമ ബോർഡ്‌ വൈസ്‌ ചെയർമാൻ
എസ്‌ സതീഷ്‌ ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി
കേരള എൻജിഒ യൂണിയൻ ജില്ലാ വജ്രജൂബിലി സമ്മേളനത്തിന് തുടക്കമായി. ആലുവ മഹാത്മാഗാന്ധി മുനിസിപ്പൽ ടൗൺഹാളിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് ഉദ്ഘാടനം ചെയ്തു.രാവിലെ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ എസ് ഷാനിൽ പതാക ഉയർത്തി. രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ജോയിന്റ്‌ സെക്രട്ടറിമാരായ പി പി സുനിൽ രക്തസാക്ഷി പ്രമേയവും ഡി പി ദിപിൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്‌ ഏലിയാസ് മാത്യു, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ്‌ വർക്കേഴ്‌സ്‌ ജില്ലാ സെക്രട്ടറി പി ബി സുധീഷ് ബാബു എന്നിവർ സംസാരിച്ചു.
സംഘടനാ റിപ്പോർട്ടിനുശേഷം ഗ്രൂപ്പ് ചർച്ച ആരംഭിച്ചു. ഞായർ രാവിലെ നടക്കുന്ന സംഘടനാ റിപ്പോർട്ടിലുള്ള ചർച്ചകൾക്ക് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബി അനിൽകുമാർ മറുപടി പറയും. പകൽ രണ്ടിന്‌ സുഹൃദ് സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് സമ്മേളനം സമാപിക്കും.
ഷാനിൽ പ്രസിഡന്റ്‌, *അൻവർ സെക്രട്ടറി
കൊച്ചി
എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റായി കെ എസ് ഷാനിലിനെയും സെക്രട്ടറിയായി കെ എ അൻവറിനെയും ട്രഷററായി കെ വി വിജുവിനെയും സമ്മേളനം തെരഞ്ഞെടുത്തു.  
മറ്റ്‌ ഭാരവാഹികൾ: എ എൻ സിജിമോൾ, എൻ ബി മനോജ് (വൈസ് പ്രസിഡന്റുമാർ), പി പി സുനിൽ, ഡി പി ദിപിൻ (ജോയിന്റ്‌ സെക്രട്ടറിമാർ), എം കെ ബോസ്, രജിത്‌ പി ഷാൻ, പാക്സൺ ജോസ്, കെ എം മുനീർ, സോബിൻ തോമസ്, പി ജാസ്മിൻ, ലിൻസി വർഗീസ്, സി മനോജ്, എസ് മഞ്ജു, കെ സി സുനിൽകുമാർ (സെക്രട്ടറിയറ്റ്‌ അംഗങ്ങൾ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top