26 April Friday

വ്യാജ ജനന സർട്ടിഫിക്കറ്റ്‌ : 
കൂടുതൽപേരെ 
പ്രതിചേർക്കാൻ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

 കൊച്ചി
കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട്‌ കൂടുതൽപേരെ പ്രതിചേർക്കാൻ സാധ്യത. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. കുഞ്ഞിനെ ദത്തെടുത്ത തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളെ ചോദ്യം ചെയ്യാൻ വിളിച്ചിട്ടുണ്ട്‌. ദത്തെടുക്കുന്നതിൽ പണമിടപാട്‌ നടത്തിയിട്ടുണ്ടോ എന്ന്‌ അന്വേഷിക്കും. നിയമപരമല്ലാത്ത മാർഗത്തിലൂടെ കുഞ്ഞിനെ കൈമാറിയതിൽ ഒരു കേസുകൂടി രജിസ്റ്റർ ചെയ്യാനും പൊലീസ്‌ ആലോചിക്കുന്നു.

അതേസമയം വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നു. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ മാസങ്ങൾക്കുമുമ്പേ ശ്രമം നടന്നു എന്ന് വ്യക്തമാക്കുന്ന രേഖകളും  എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ റെക്കോർഡ്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥ അശ്വനിയും നഗരസഭാ കിയോസ്കിലെ ജീവനക്കാരി രഹ്നയും തമ്മിലുള്ള വാട്‌സാപ്‌ ചാറ്റുമാണ്‌ പുറത്തുവന്നത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖ വേണമെന്നാണ് ചാറ്റിൽ പറയുന്നത്‌. അനിൽകുമാർ പറഞ്ഞിട്ടാണെന്നും കുട്ടിയുടെ വിലാസം രേഖയിൽ തിരുത്താനാണെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്.

ഈ കേസിലെ കുട്ടി ജനിച്ചത് എറണാകുളം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽതന്നെയെന്ന് കണ്ടെത്തി. 2022 ആഗസ്‌തിലാണ് കുട്ടി ജനിച്ചത്. വ്യാജ ജനന സർട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തിൽ മണ്ഡലം പ്രസിഡന്റ്‌ അടക്കം കോൺഗ്രസ്‌ നേതാക്കൾക്കും പങ്കുള്ളതായി സൂചനയുണ്ട്‌. രഹ്നയുടെ ഭർത്താവ്‌ യൂത്ത്‌ കോൺഗ്രസ്‌ നേതാവാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top