25 April Thursday
പഠനോപകരണങ്ങളും ഇൻഷുറൻസ്‌ പോളിസിയും നൽകി

ബത്തേരി ക്ഷീരസംഘം പ്രവർത്തനം മാതൃകാപരം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023
 
ബത്തേരി
ക്ഷീരോൽപ്പാദക മേഖലയിൽ ബത്തേരി ക്ഷീരസംഘം നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന്‌ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. ക്ഷീരകർഷകരുടെ പത്താം ക്ലാസിൽ പഠിക്കുന്ന മക്കൾക്കുള്ള പഠനോപകരണവും കർഷകർക്കും ജീവനക്കാർക്കും സംഘം ഏർപ്പെടുത്തിയ ഇൻഷുറൻസ്‌ പോളിസിയും വിതരണംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിര‍മാണവും വിപണനവും വർധിപ്പിച്ച്‌ കൂടുതൽ നേട്ടം കൈവരിക്കാൻ ക്ഷീരമേഖലയ്‌ക്ക്‌ കഴിയണമെന്നും മന്ത്രി പറഞ്ഞു. ഐ സി ബാലകൃഷ്‌ണൻ എംഎൽഎ അധ്യക്ഷനായി. ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ കെ ഉഷാദേവി, നഗരസഭ ചെയർമാൻ ടി കെ രമേശ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി അസൈനാർ, കാർഷിക ഗ്രാമവികസന ബാങ്ക്‌ പ്രസിഡന്റ്‌ വി വി ബേബി, സിപിഐ എം ഏരിയാ സെക്രട്ടറി പി ആർ ജയപ്രകാശ്‌, ബേബി വർഗീസ്‌ എന്നിവർ സംസാരിച്ചു. സംഘം  പ്രസിഡന്റ്‌ കെ കെ പൗലോസ്‌ സ്വാഗതവും സെക്രട്ടറി പി പി വിജയൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top