29 March Friday

വളന്റിയർമാരുടെ ബാഹുല്യം നിയന്ത്രിക്കും: മന്ത്രി എ കെ ശശീന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020
 കൽപ്പറ്റ
 പ്രതിരോധപ്രവർത്തനങ്ങളിൽ സന്നദ്ധ സേവകരുടെ ബാഹുല്യം നിയന്ത്രിക്കുമെന്ന്‌  ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.  കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നുമന്ത്രി. വ്യക്തികൾ തമ്മിൽ അകലം പാലിക്കേണ്ട സാഹചര്യത്തിൽ ഓരോരുത്തരും പരമാവധി ശ്രദ്ധപുലർത്തണം.  ഓരോ സ്ഥലങ്ങളിലും വളണ്ടിയർമാരുശട എണ്ണം ക്രമപ്പെടുത്തണം.   പല സ്ഥലങ്ങളിലും പത്തിലധികം പേർ ഒരുമിച്ച് പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.  
സൗജന്യ റേഷൻ വിതരണം തുടങ്ങുമ്പോൾ റേഷൻ കടകളിൽ തിരക്ക് കൂടുന്നത്‌ ഒഴിവാക്കുന്നതിനായി റേഷൻ വിതരണത്തിൽ ക്രമീകരണമുണ്ടാക്കണം. 
     കേരളത്തിൽനിന്ന് കർണാടകയിലേക്ക് ചരക്ക് എടുക്കാൻ പോകുന്ന  ഡ്രൈവർമാരെ അകാരണമായി ബുദ്ധിമുട്ടിപ്പിക്കുന്നുണ്ട്‌. ഇക്കാര്യത്തിൽ അവിടുത്തെ പൊലീസ് അധികാരികളുമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന്‌  ജില്ലാ പൊലീസ് മേധാവി  യോഗത്തെ അറിയിച്ചു. സി കെ ശശീന്ദ്രൻ എംഎൽഎ, ജില്ലാ കലക്ടർ അദീല അബ്ദുള്ള  തുടങ്ങിയവരും പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top