24 April Wednesday

കടുവ പശുക്കിടാവിനെ കൊന്നു;
കോളേരിയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

കോളേരിയിൽ കടുവ പശുക്കിടാവിനെ കൊന്നതിൽ പ്രതിഷേധിച്ച്‌ നാട്ടുകാർ റോഡ്‌ ഉപരോധിക്കുന്നു

പുൽപ്പള്ളി 
പുതാടി പഞ്ചായത്തിലെ കോളേരിയിൽ കടുവ പശുക്കിടാവിനെ ആക്രമിച്ചു കൊന്നു. കോളരി മുട്ടത്തിൽ ഹണിമോന്റെ എട്ടുമാസം പ്രായമായ കിടാവിനെയാണ് കൊന്നത്. ചത്ത കിടാവിനെയും കൊണ്ട് കോളേരി ടൗണിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. പ്രദേശം മാസങ്ങളായി കടുവ ഭീതിയിലണ്‌. പഞ്ചായത്തിന്റെ പല സ്ഥലങ്ങളിലും കടുവ ഇറങ്ങിയിരുന്നു. കഴിഞ്ഞ ആഴ്ച പരപ്പനങ്ങാടി സമരഭൂമിയിൽ താമസിക്കുന്ന യുവാവ് മരത്തിൽ കയറിയാണ്‌ കടുവയുടെ പിടിയിൽനിന്ന്‌ രക്ഷപ്പെട്ടത്‌. 
പ്രദേശത്ത്‌ കൂട് സ്ഥാപിക്കാമെന്ന് വനംവകുപ്പ്‌ അധികൃതർ ഉറപ്പുനൽകിയെങ്കിലും നടപ്പാക്കിയില്ല. അതിനിടെയാണ്‌ ഞായർ രാത്രി വീണ്ടും കടുവയുടെ ആക്രമണം. കൂട് സ്ഥാപിച്ച്‌ എത്രയുംവേഗം കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ടാണ്‌ നാട്ടുകാർ സമരത്തിനിറങ്ങിയത്‌. പശുക്കിടാവിനെ നഷ്ടപ്പെട്ട കർഷകന്‌ നഷ്ടപരിഹാരം നൽകണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു. 
ജനപ്രതിനിധികളും വനപാലകരും നടത്തിയ ചർച്ചയെ തുടർന്നാണ്‌ പ്രതിഷേധം അവസാനിപ്പിച്ചത്‌.  പ്രദേശത്ത്‌ പട്രോളിങ് ശക്തമാക്കാനും  ഉടമസ്ഥന് നഷ്ടപരിഹാരം നൽകാനും തീരുമാനമായി. കടുവയെ നിരീക്ഷിക്കാൻ  ക്യാമറ സ്ഥാപിക്കും. കടുവയെ കൂടുവച്ച്‌  പിടികൂടുന്നതിനുള്ള നടപടി സ്വീകരിക്കാനും ധാരണയായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top