24 April Wednesday

പള്ളിക്കൽ എൽപി പഴയ കെട്ടിടത്തിന്റെ 
മേൽക്കൂര തകർന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023
മാനന്തവാടി
എടവക പഞ്ചായത്തിലെ പള്ളിക്കൽ ഗവ. എൽപി സ്കൂളിന്റെ പഴയ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. ഞായർ രാത്രി ഒമ്പതോടെയാണ് പഠനാനുബന്ധകാര്യങ്ങൾക്കും യോഗങ്ങൾക്കും മറ്റും ഉപയോഗിച്ചിരുന്ന പഴയ ഓടിട്ട കെട്ടിടത്തിന്റെ മേൽക്കൂര പഴക്കംമൂലം തകർന്നത്. 1994ൽ
പ്രവർത്തനമാരംഭിച്ച കെട്ടിടത്തിൽ ചോർച്ചയും ബലക്ഷയവും കണ്ടതോടെ നേരത്തേതന്നെ ക്ലാസുകൾ മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റിയിരുന്നു. 
അവധിദിവസവും സ്കൂൾ സമയമല്ലാത്തതിനാലും വൻ അപകടം ഒഴിവായി. നിലവിൽ പോളിങ്‌ സ്റ്റേഷൻ കൂടിയായ കെട്ടിടം അടിയന്തരമായി പൊളിച്ചുമാറ്റണമെന്ന് പിടിഎ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top