29 March Friday

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023
മാനന്തവാടി
എടവക  കമ്മോത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്വിഫ്റ്റ് കാര്‍ കത്തിനശിച്ചു. കാസിയാർ നൗഷാദ് അലിയുടെ കാറാണ്‌  സ്വന്തം വീട്ടിൽ കത്തിനശിച്ചത്.  തിങ്കൾ പുലര്‍ച്ചെയാണ് സംഭവം. റോഡിലൂടെ പോകുകയായിരുന്നവര്‍ തീ കത്തിപ്പടരുന്നത് കണ്ട് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് തീയണച്ചെങ്കിലും കാര്‍ ഭാഗികമായി കത്തിനശിച്ചു. മാനന്തവാടി പൊലീസിന്റെ  നേതൃത്വത്തിൽ വിരലടയാള വിദഗ്‌ധരടങ്ങുന്ന സംഘം സ്ഥലത്ത് പരിശോധന നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top