മാനന്തവാടി
മാനന്തവാടി നഗരസഭയിലെ കുറുക്കൻമൂലയിൽ ആഫ്രിക്കൻ പന്നിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി 245 പന്നികളെ കൊന്നു. ചെറുകരമാലിൽ ബൈജുവിന്റെ ഫാമിലെ പന്നികളിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് സമീപത്തുള്ള നാല് ഫാമുകളിലെ ഉൾപ്പെടെ പന്നികളെ മൃഗസംരക്ഷണ വകുപ്പിന്റെ ദൗത്യസംഘം ഇലക്ട്രിക് സ്റ്റണ്ണർ ഉപയോഗിച്ച് കൊന്ന് ശാസ്ത്രീയമായി കുഴിച്ചുമൂടിയത്.
ബൈജുവിന്റെ ഫാമിലുള്ള പന്നികൾക്ക് പുറമേ വടക്കേ തോട്ടത്തിൽ അജീഷ്, പുതുച്ചിറ ജോൺസൺ, മാഞ്ഞൂരാൻ വത്സ, പൊൻപാറ മാത്യു എന്നിവരുടെ ഫാമുകളിലെ പന്നികളെയാണ് കൊന്നത്. പള്ളിക്കുന്ന് സീനിയർ വെറ്ററിനറി സർജൻ ഡോ.കെ എസ് സുനിൽ, മാനന്തവാടി വെറ്ററിനറി സർജൻ ഡോ.കെ ജവഹർ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..