മാനന്തവാടി
തിരുനെല്ലി തെറ്റ് റോഡിന് സമീപം ബസ് തടഞ്ഞുനിർത്തി 1.4 കോടി രൂപ കവർന്ന കേസിൽ രണ്ടുപേർ കൂടി പിടിയിൽ. ആലപ്പുഴ മുതുകുളം സ്വദേശികളായ ചിപ്പാട് ഷജീന മൻസിലിൽ ഷാജഹാൻ (36), കളിയിക്കൽ അജിത്ത് (പോത്ത് അജിത്ത്, 30) എന്നിവരെയാണ് മാനന്തവാടി ഡിവൈഎസ്‌പി എ പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് ആലപ്പുഴയിൽനിന്ന് പിടകൂടിയത്. ഇരുവരെയും മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി(രണ്ട്) റിമാൻഡ് ചെയ്തു. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.
ഒക്ടോബർ അഞ്ചിന് പുലർച്ചെ 3.45 നായിരുന്നു കേസിനാസ്പദമായ സംഭവം ബംഗളൂരു–- കോഴിക്കോട് ബസ്സിൽ യാത്രചെയ്യുകയായിരുന്ന മലപ്പുറം സ്വദേശിയാണ് കവർച്ചക്ക് ഇരയായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..