18 December Thursday
മോട്ടോർ വ്യവസായം തകർക്കുത്‌

കേന്ദ്രനയങ്ങൾക്കെതിരെ പോസ്‌റ്റ്‌ ഓഫീസ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023
 
കൽപ്പറ്റ
മോട്ടോർ വ്യവസായത്തെ കോർപറേറ്റുകൾക്ക്‌ അടിയറവയ്‌ക്കുന്ന  കേന്ദ്ര സർക്കാർനയം തിരുത്തണമെന്നാവശ്യപ്പെട്ട്‌  കൽപ്പറ്റയിൽ  മോട്ടോർ തൊഴിലാളികളും വാഹന  ഉടമകളും   ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസ്‌ മാർച്ച്‌ നടത്തി.   കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ജില്ലാ കമ്മിറ്റി നേതൃത്വത്തിലായിരുന്നു മാർച്ച്‌. 2019ലെ മോട്ടോർ വാഹന നിയമ ഭേദഗതിയിലെ തൊഴിലാളിദ്രോഹ നടപടി അവസാനിപ്പിക്കുക, കേരള വികസനം തടസ്സപ്പെടുത്തുന്ന നടപടിയിൽനിന്ന്‌ ബിജെപി സർക്കാർ പിൻവാങ്ങുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധന നിയന്ത്രിക്കുക, മോട്ടോർ തൊഴിലാളികൾക്ക് സാമൂഹ്യക്ഷേമപദ്ധതി ഏർപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യവും ഉയർത്തിയായിരുന്നു‌ പ്രതിഷേധം.  കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് കേരളയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ മാർച്ചിൽ നിരവധിപേർ അണിചേർന്നു.   രാവിലെ പത്തിന്‌ കനറാബാങ്ക്‌ പരിസരത്തുനിന്ന്‌ മാർച്ച്‌ ആരംഭിച്ചു.  സിഐടിയു ജില്ലാ ട്രഷറർ പി ഗഗാറിൻ ഉദ്‌ഘാടനംചെയ്‌തു. കോൺഫെഡറേഷൻ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം എസ്‌ സുരേഷ്‌ബാബു അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാനസമിതി അംഗം കെ ജയരാജൻ, അനീഷ്‌ ബി നായർ, വി എ അബ്ബാസ്, പി എ അസീസ്‌‌ എന്നിവർ സംസാരിച്ചു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ സുഗതൻ സ്വാഗതം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top