കൽപ്പറ്റ
സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളകുടിശ്ശിക അനുവദിക്കുക, മെഡിക്കൽ ഷോപ്പ് തൊഴിലാളികളുടെ മിനിമം വേതന ഉത്തരവ് നടപ്പാക്കുക, എല്ലാ ജീവനക്കാർക്കും ക്ഷേമനിധി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയിസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ജില്ലാ ലേബർ ഓഫീസ് മാർച്ച് നടത്തി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി ഉദ്‌ഘാടനംചെയ്‌തു. യു കരുണൻ അധ്യക്ഷനായി. പി കെ രാമചന്ദ്രൻ, ജോജി, എൻ ഷിജിത്ത്, ഷീജ, വിജേഷ് എന്നിവർ സംസാരിച്ചു. ഒ പി ബിനു സ്വാഗതവും നിഷ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..