കൽപ്പറ്റ
എടപ്പെട്ടി ഗവ.എൽ പി സ്‌കൂൾ രജത ജൂബിലി ആഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയർപേഴ്‌സൺ ഷീബ വേണുഗോപാൽ അധ്യക്ഷയായി. പൂർവാധ്യാപക സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനംചെയ്തു. കുട്ടികൾക്കായി നിർമിച്ച പാർക്കിന്റെ ഉദ്ഘാടനം മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷറഫ് ചിറക്കൽ പൂർവാധ്യാപകരെ ആദരിച്ചു. പഞ്ചായത്ത് അംഗം ലീന സി നായർ, പ്രധാനാധ്യാപകൻ പി എസ് ഗിരീഷ് കുമാർ, എൻ പി ജിനേഷ് കുമാർ, വിജി ജിജിത്ത്, നാരായണി കോൽപ്പാറ, ജെയിൻ ആന്റണി, മോളി ജോർജ് , കെ എം ജോഷി, എം എച്ച് ഹഫീസ് റഹ്മാൻ, പി അമൃത വിജയൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..