29 March Friday

വനിതാ കമീഷൻ
ജനജാഗ്രതാ സദസ്സ്

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
കൽപ്പറ്റ 
നഗരസഭയും സംസ്ഥാന വനിതാ കമീഷനും സംയുക്തമായി ജനജാഗ്രതാ സദസ്സ് നടത്തി. വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി  ഉദ്ഘാടനംചെയ്തു. സ്ത്രീകളുടെ പരാതികൾ സ്വീകരിക്കാൻ പൊതുകേന്ദ്രങ്ങളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കണമെന്ന് അവർ പറഞ്ഞു. പരാതികൾ പരിശോധിക്കാനും പരിഹാരം കാണാനുമുള്ള സംവിധാനങ്ങളും എല്ലാതലങ്ങളിലും ഉണ്ടാവണം.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ജാഗ്രതാ സമിതികൾക്ക് സ്റ്റാറ്റ്യൂട്ടറി പദവി നൽകാൻ സർക്കാരിന് വനിതാ കമീഷൻ ശുപാർശ നൽകും. നല്ലരീതിയിൽ പ്രവർത്തനം നടത്തുന്ന ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി,  പഞ്ചായത്ത്തലങ്ങളിലെ ഓരോ ജാഗ്രതാ സമിതിക്ക് സമ്മാനങ്ങൾ നൽകാനും പദ്ധതിയുണ്ടെന്നും അധ്യക്ഷ പറഞ്ഞു.
കൽപ്പറ്റ പിഡബ്യൂഡി റസ്റ്റ്ഹൗസ് ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ മുജീബ് കെയംതൊടി അധ്യക്ഷനായി. സംസ്ഥാന വനിതാ കമീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ, കൽപ്പറ്റ നഗരസഭാ വൈസ് ചെയർപേഴ്സൺ കെ അജിത, കില ഫാക്കൽറ്റി ടി എം ശിഹാബ്, കൽപ്പറ്റ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ജൈന ജോയി, അഡ്വ. എ പി മുസ്തഫ, കൽപ്പറ്റ നഗരസഭാ സിഡിഎസ് ചെയർപേഴ്സൺ എ വി ദീപ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top