26 April Friday

ലഹരിവിരുദ്ധ ജനകീയ സംഗമം

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
പരിയാരം 
ചെലഞ്ഞിച്ചാൽ ലഹരിവിരുദ്ധ ജാഗ്രതാ സമിതി പരിയാരത്ത്‌ നടത്തിയ ലഹരിവിരുദ്ധ ജനകീയ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനംചെയ്തു. ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരി വിമുക്ത ഗ്രാമമാണ്‌ ലക്ഷ്യം.  പ്രവർത്തനങ്ങളുടെ ഭാഗമായി ആദിവാസികൾ, വിദ്യാർഥികൾ, യുവജനങ്ങൾ, സ്ത്രീകൾ എന്നിവർക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും.
ചടങ്ങിൽ ജാഗ്രതാ സമിതി ചെയർമാൻ സി നൂറുദീൻ ഹാജി  അധ്യക്ഷനായി.  സിവിൽ എക്‌സൈസ് ഓഫീസർ ജോഷി തുമ്പാനം, വിമുക്തി താലൂക്ക് കോ–-ഓർഡിനേറ്റർ പി എസ് സുഷാദ് എന്നിവർ ക്ലാസെടുത്തു. അഫ്‌സൽ യമാനി,  ബഷീർ ഫൈസി, കെ പി അബുബക്കർ മൗലവി,  കാതിരി അബ്ദുള്ള,  കോട്ടിയാടൻ ഹസ്സൻ മുസ്ലിയാർ, എം കെ ആലി, മാറായി മൊയ്തീൻ എന്നിവർ സംസാരിച്ചു. കൺവീനർ പി എം സന്തോഷ് കുമാർ സ്വാഗതവും ഒ കെ സക്കീർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top